അലഞ്ഞു നടന്ന ഒരായിരം വര്ഷങ്ങൾക്കു ശേഷം
ഞാൻ വീണ്ടും വരുന്നു .
ഒരിക്കൽ മരിച്ചു പോയ എന്നിലെ കവിയെ ഞാൻ തോറ്റിയുണർത്തുന്നു .....
ആവാഹനക്കളങ്ങളിൽ ഞാൻ എന്റെ മണ്ണിന്റെ കറുത്തപാട്ടുകൾ പാടുന്നു .
കരുമാടിപ്പാട്ടുകൾ ......
പഴുത്ത ചേറിന്റെ മണമുള്ള എന്റെ നാടിന്റെ പാട്ടുകൾ .....
മരിച്ചിട്ടും കുഴിമാടം വിട്ടുണർന്നു തേടുന്ന കവിയാണു ഞാൻ ....